Monday 30 November, 2009

സ്കൂളില്‍ പോകാത്ത കുട്ടികള്‍....

കേരളത്തിലെ ആദിവാസികളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന വിഭാഗമാണ് കാട്ടുനായ്ക്കരും കുറുമരും.കാടുമായി അടുത്തിണങ്ങി ജീവിക്കുകയും കാട്ടുകനികള്‍ പ്രധാന ഭക്ഷണമാക്കുകയും ചെയ്യുന്ന ഇവരെ പുനരധിവസിപ്പിക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്....എങ്കിലും കാടിനു വെളിയിലുള്ള ലോകത്തെ അന്യം നിര്‍ത്തിക്കൊണ്ട് ഇവര്‍ ജീവിതം തുടരുന്നു....കാടിന്ടെ സ്വന്തം മക്കളായി.....വയനാട്ടില്‍ കാട്ടുനായ്ക്കരും കുറുമരും ഇടകലര്‍ന്നു ജീവിക്കുന്ന കോളനിയാണ് തോല്പ്പെട്ടിക്ക് സമീപത്തെ രാജഗടി .രണ്ടു വിഭാഗങ്ങളിലുമായി ഏകദേശം അറുപതോളം കുടുംബങ്ങള്‍ ഇവിടെയുണ്ട്.തോല്പ്പെട്ടിയില്‍ നിന്നും അരണപ്പാര വരെ ജീപ്പില്‍ സഞ്ചരിച്ച് തുടര്‍ന്നു ഏഴു കിലോമീടറോളം കാട്ടിലൂടെ നടന്നു വേണം ഇവിടെ എത്താന്‍.പരിഷ്കൃത സമൂഹത്തില്‍ നിന്നും ഇവര്‍ മാറിനില്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോളനി യിലെ കുട്ടികള്‍....തിരുനെല്ലി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരു ഏകാധ്യാപക വിദ്യാലയവും ഒരു അംഗനവാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ ശതമാനം കുട്ടികള്‍ മാത്രമാണ് അദ്ധ്യയനത്തിനായി സ്ഥാപനങ്ങളില്‍ എത്തുന്നത്...കോളനിക്ക് പുറത്തുനിന്നു ദിവസവും കിലോമീറ്ററുകള്‍ താണ്ടി ഇവിടെയെത്തുന്ന അധ്യാപകര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇവരുമായുള്ള ആശയവിനിമയമാനത്രേ.തുളു കലര്‍ന്ന ലിപിയില്ലാത്ത ഗോത്രഭാഷ സംസാരിക്കുന്ന ഇവരെ മലയാളത്തിലേക്ക് കൂട്ടി കൊണ്ട് വരിക എന്നത് ഏറെ ശ്രമകരമാനെന്നും ഇവര്‍ പറയുന്നുനാടുമായി ഇടപഴകാന്‍ താല്പര്യമില്ലെങ്കിലും ആധുനിക ജീവിതത്തിന്ടെ എത്തിനോട്ടങ്ങള്‍ ചെറിയ തോതില്‍ ഇവരുടെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്....സോളാറും ഡി ടി എച്ചും ചില വീടുകളിലെങ്കിലും സ്ഥാനം പിടിച്ചിരിക്കുന്നു...കാടിനു വെളിയില്‍ കുടക് പോലുള്ള പ്രദേശങ്ങളിലെ ഇഞ്ചി തോട്ടങ്ങളില്‍ പണിക്ക് പോകുന്നവരാണ് ഇവരില്‍ ഏറെയും.അല്ലാത്തവര്‍ കൊളനിക്കുള്ളില്‍ തന്നെ ചെറിയ തോതില്‍ കിഴങ്ങും മറ്റും കൃഷി ചെയ്തു ജീവിക്കുന്നു...കാടിനു നടുവിലാനെങ്കിലും മനുഷ്യവാസം ഏറെയുള്ളതിനാല്‍ ആന തുടങ്ങിയ വന്യ മൃഗങ്ങളുടെ ശല്യം ഇവരെ അധികം അലട്ടാറില്ല.....എന്തുകൊണ്ടാണ് കുട്ടികളെ സ്കൂളില്‍ അയക്കാത്തതെന്ന ചോദ്യത്തിന് ഇവര്‍ക്ക് വ്യക്തമായ മറുപടിയില്ല.ജീവിതം കാടിനു വെളിയിലേക്ക് മാറ്റുന്നതിനെ കുറിച് ആലോചിക്കാന്‍ പോലും കഴിയില്ല.കാടാണ് ഇവര്‍ക്കെല്ലാം...മണ്ണാണ് ദൈവം.ആദിവാസികള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണം കൂടി വരുമ്പോളും വിഭാഗങ്ങളില്‍ നിന്ന് ഒരു കുട്ടിയും ഇതുവരെ പത്താം ക്ലാസ്സ്‌ പഠനം പോലും പൂര്‍ത്തിയാക്കിയിട്ടില്ല എന്നത് ഒരു ദുഖസത്യം.............കോളനി യിലെ ഏകാധ്യാപക വിദ്യാലയാത്തിന്ടെ മുറ്റത്തു നിന്നുകൊണ്ട് പകര്‍ത്തിയതാണ് കുഞ്ഞുങ്ങളെ...."അക്ഷരങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഇളം തലമുറയെ കാണുമ്പോ വല്ലാത്ത വേദന തോന്നുന്നു" ....ഇവിടുത്തെ അധ്യാപികയുടെ വാക്കുകള്‍...

മണ്ണിനും കാടിനുമപ്പുറം ജീവിതത്തിന്ടെ വ്യാകരണങ്ങള്‍ ഇവര്‍ക്കറിയില്ല.........

കോളനിയില്‍ നിന്ന് തിരിക്കും വഴി മണിയെ കണ്ടു.....അരിക്കിഴങ്ങു കിളക്കുകയാണ് ....പഞ്ഞമാസങ്ങളില്‍ ഇതാണത്രേ ഇവരുടെ ആഹാരം....മണ്ണ് ചതിക്കില്ല.....വിയര്‍പ്പുമണികള്‍ കൊണ്ട് സ്വപ്‌നങ്ങള്‍ നെയ്ത് ജീവിതം വിരിയിച്ചെടുക്കുകയാണ്......കാട് അന്നവും അഭയവുമാണ്....പ്രകൃതിയെ കീറി മുറിക്കുന്ന പരിഷ്കൃത ജീവിതത്തിനു ഒരു പക്ഷെ ഇവര്‍ അത്ഭുതമായെക്കം.....കാടിറങ്ങുമ്പോള്‍ മനസ്സ് മന്ത്രിച്ചു....ആകാശത്തിനു കീഴില്‍ ചിത്രശലഭങ്ങളെ പോലെ ജീവിക്കുന്ന ഇവര്‍ക്ക് വേണ്ടി......

3 comments:

വിജീഷ് കക്കാട്ട് said...

sreekanthe...nee valiyavan thanne...

mukthaRionism said...

നല്ല പോസ്റ്റ്..
ഇഷ്ടായി...
തുടരുക..
ആശംസകള്‍...

iruttintekaval said...

sree orupadishtaayi ennu parajaal adilum nilkkilla...vakkukal murijuthanne poyi...

My Blog List